ടൂറിസം സ്വപ്‌നം കണ്ട്്്് മണ്‍ട്രോതുരുത്ത്്്്
സുധീര്‍ കെ ചന്ദനത്തോപ്പ്്്്
കുണ്ടറ:കായലുകളഉം തുരുത്തുകളും തോടുകളും കൊണ്ട് സമ്പന്നമായൊരു ഗ്രാമമാണ് മണ്‍ട്രോതുരുത്ത്. ടൂറിസം ഭൂപടത്തില്‍ ഇനിയും ഈ ഗ്രാമം സ്ഥാനം പിടിച്ചിട്ടില്ല. ദിനംപ്രതി നൂറുകണക്കിന് വിദേശ ടൂറിസ്റ്റുകളാണ് ഇവിടെ എത്തുന്നത്. മണ്‍ട്രോതുരുത്തിലെ ഭക്ഷണവും പ്രകൃതിഭംഗികളും തണല്‍ മരങ്ങളും ഇലപ്പടര്‍പ്പുകളും ഇളം കാറ്റും കിളികളും കയര്‍ പിരിക്കുന്ന സ്ത്രീകളും റാട്ടിന്റെ താളവും മീന്‍ പിടിക്കുന്ന വള്ളങ്ങളും ചൂണ്ടക്കാരും ഇവയെല്ലാം വിദേശികളെ ആകര്‍ഷിക്കുന്നു.
സ്റ്റാര്‍ ഹോട്ടലുകളിലെ ഭക്ഷണം കഴിച്ച്്്്്്്്് മടുത്ത സായിപ്പന്‍മാര്‍ക്ക് കപ്പ പുഴുങ്ങിയതും ചുവന്ന ഉള്ളിയും പച്ചമുളകും വെളിച്ചെണ്ണയില്‍ ഞെരടിയെടുക്കുന്ന ചമ്മന്തിയും കക്കയും കായല്‍ കരിമീനും ചോറും പരിപ്പും പപ്പടവും കുടിക്കാന്‍ കരിക്കിന്‍ വെള്ളവും. ഇങ്ങനെ സ്വാദിഷ്ടമായ പല വിഭവങ്ങളും മണ്‍ട്രോതുരുത്തിന്റെ പ്രത്യേകതയാണ്.
ലോകചരിത്രത്തിന് തനത് സംഭാവനകള്‍ നല്‍കിയിട്ടുള്ള സ്‌കോര്‍ട്ട്‌ലാന്റിലെ തദ്ദേശീയരായ ജനതയാണ് മണ്‍റോകള്‍. ഇതിന്റെ ഉദാഹരണമായാണ് അമേരിക്കയിലെ മണ്‍റോ മുനമ്പും കേരളത്തിലെ മണ്‍
ട്രോതുരുത്തും എന്നാണ് ചരിത്രം.
12 വാര്‍ഡുകള്‍ ചേര്‍ന്ന 13,000ത്തോളം ജനസംഖ്യയുള്ള ഗ്രാമമാണ് മണ്‍ട്രോതുരുത്ത്. നീറ്റിന്‍തുരുത്ത്, പട്ടംതുരുത്ത്, പേഴുംതുരുത്ത്, പെരുങ്ങാലം, കിടപ്പുടം തുടങ്ങിയ തുരുത്തുകളാണ് ഇവിടെയുള്ളത്. കല്ലടയാറ്റിന്റെ സംഗമസ്ഥാനമായ അഷ്ടമുടിക്കായലിന്റെ സമീപമാണ് ഈ തുരുത്ത്.
തെങ്ങു കൃഷിയായിരുന്നു ഇവിടുത്തെ പ്രധാന വരുമാനം. ഇന്നത് കുറഞ്ഞിട്ടുണ്ട്. അവസാനമായി മണ്‍ട്രോതുരുത്തുകാര്‍ ഉറ്റുനോക്കുന്ന ഒന്നാണ് ടൂറിസം. അഞ്ചുകോടി രൂപ കേന്ദ്രചെലവില്‍ നടപ്പാക്കുന്ന അഷ്ടമുടി ടൂറിസം സര്‍ക്യൂട്ടില്‍ മണ്‍ട്രോതുരുത്തിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment